നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് രംഗത്ത്

നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ്. ഇക്കാര്യം ഉന്നയിച്ച് ആഭ്യന്തര സെക്ട്രട്ടറിയ്ക്ക് ദിലീപ് കത്തയച്ചു. രണ്ട് ആഴ്ച മുമ്പാണ് ദിലീപ് കത്ത് കൈമാറിയത്. പന്ത്രണ്ട് പേജുള്ള കത്തില്‍ ലോക്നാഥ് ബഹ്റയ്ക്കും ബി സന്ധ്യയ്ക്കും ഗുരുതര പരാതിയുണ്ട്. ഇവരാണ് തന്നെ കേസില്‍പ്പെടുത്തിയതെന്നാണ് ദിലീപിന്റെ പ്രധാന ആരോപണം.
തന്റെ കൈയ്യില്‍ ഇത് തെളിയിക്കാന്‍ ശാസ്ത്രീയ തെളിവ് ഉണ്ട്. കേസ് ശരിയായ രീതിയില്‍ അന്വേഷിച്ചിട്ടില്ല. തന്നെ കേസില്‍ പെടുത്താനുള്ള ഗൂഢമായ ശ്രമങ്ങളാണ് നടന്നത്. സിബിഐയ്ക്ക് അന്വേഷണ ചുമതല കൈമാറണം. അല്ലെങ്കില്‍ മറ്റ് അന്വേഷണം സംഘത്തിന് കേസ് അന്വേഷണം കൈമാറണം. ഇപ്പോള്‍ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ പിന്മാറണമെന്നും കത്തില്‍ ഉണ്ട്. ലോക് നാഥ് ബഹ്റയെ തനിക്കെതിരെ നടന്ന ബ്ലാക്ക് മെയിലിംഗിനെ കുറിച്ച് നേരത്തെ എല്ലാം കൃത്യമായി അറിയിച്ചിരുന്നതാണെന്നും ആ തന്നെയാണ് കേസില്‍പ്പെടുത്തിയത്. എല്ലാം അറിഞ്ഞ് കൊണ്ട് ലോക് നാഥ് ബഹ്റ തനിക്ക് എതിരെ പ്രവര്‍ത്തിക്കുകയായിരുന്നു ദിലീപ് പറയുന്നു. ജാമ്യം കിട്ടി പുറത്ത് ഇറങ്ങിയ ഉടനെ തന്നെ ദിലീപ് കത്ത് ആഭ്യന്തര സെക്രട്ടറിയ്ക്ക് കൈമാറിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here