ഐപിഎസ് ഉദ്യോഗസ്ഥൻ കോപ്പി അടിച്ച സംഭവം; തിരുവനന്തപുരത്ത് രണ്ട് പേർ അറസ്റ്റിൽ

IPS official copying issue two arrested at Thiruvananthapuram

സിവിൽ സർവ്വീസ് പരീക്ഷക്കിടെ ഐപിഎസ് ഉദ്യോഗസ്ഥൻ കോപ്പിയടിച്ച സംഭവത്തിൽ കേരളത്തിൽ കൂടുതൽ അറസ്റ്റ്. അറസ്റ്റിലായ മലയാളിയായ ഐപിഎസ് ഉദ്യോഗസ്ഥൻ സഫീർ കരീമിൻറെ സുഹൃത്തുകളായ ഷംസാദ്, മുഹമ്മദ് ഷെരീഫ് ഖാൻ എന്നീവരാണ് അറസ്റ്റിലായത്.

ഇരുവരെയും തിരുവനന്തപുരം പട്ടത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്. കേസ് അന്വേഷിക്കുന്ന തമി!ഴ്‌നാട് പോലീസ് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോപ്പിയടിക്കാൻ സാങ്കേതിക സഹായം ചെയ്തു എന്ന കുറ്റത്തിനാണ് ഇരുവരെയും അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു.

തിരുവനന്തപുരം പട്ടത്ത് നിയോ ഐഎഎസ് അക്കാഡമി എന്ന സ്ഥാപനം നടത്തുന്നവരാണ് അറസ്റ്റിലായ ഇരുവരും.പിടിയിലായവരിൽ നിന്ന് ലാപ്പ്‌ടോപ്പ് അടക്കമുളള വസ്തുവഹകൾ പിടിച്ചെടുത്തിട്ടുണ്ട്.

IPS official copying issue two arrested at Thiruvananthapuram

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top