റിലയൻസ് വോയ്‌സ്‌കോൾ സേവനങ്ങൾ അവസാനിപ്പിക്കുന്നു

reliance stops voice call services date extended to port from reliance

റിലയൻസ് വോയിസ് കോൾ സേവനങ്ങൾ അവസാനിപ്പിക്കുന്നു. ഡിസംബർ ഒന്ന് മുതലാണ് റിലയൻസ് വോയിസ് കോൾ സേവനങ്ങൾ അവസാനിപ്പിക്കുന്നത്.

എയർസെല്ലുമായുള്ള ലയന ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് വോയിസ് കോൾ സേവനങ്ങൾ അവസാനിപ്പിക്കാൻ റിലയൻസ് കമ്യൂണിക്കേഷൻസ് തീരുമാനിച്ചത്. ട്രായ് നിർദേശമനുസരിച്ച് ഡിസംബർ 31 വരെ നമ്പർ പോർട്ട് ചെയ്യാനുള്ള അവസരവും റിലയൻസ് ഒരുക്കിയിട്ടുണ്ട്.

റിലയൻസ് കമ്യൂണിക്കേഷൻ ഇനിമുതൽ 4ജി സേവനങ്ങൾ മാത്രമാണ് രാജ്യത്ത് ലഭ്യമാക്കുക. വോയ്‌സ് കോൾ സേവനം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക നടപടികളെല്ലാം റിലയൻസ് കമ്മ്യൂണിക്കേഷൻസ് പൂർത്തിയാക്കിയതായി ട്രായ് അറിയിച്ചു.

 

reliance stops voice call services

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top