വിമാനയാത്രയ്ക്കിടെ മോശം അനുഭവം; ട്വിറ്ററിലൂടെ പങ്കുവെച്ച് സിന്ധു

pv sindhu sindhu about dissappointing incident during flight journey

വിമാന യാത്രക്കിടെ ജീവനക്കാരൻ അപമര്യാദയായി പെരുമാറിയെന്ന് ബാഡ്മിന്റൺ താരം പി.വി സിന്ധു. ഹൈദരാബാദിൽ നിന്ന് മുംബൈയിലേക്കുള്ള യാത്രക്കിടെ ഇൻഡിഗോ വിമാനത്തിലാണ് സിന്ധുവിന് ദുരനുഭവമുണ്ടായത്.

വിമാനത്തിലെ ഗ്രൗണ്ട് സ്റ്റാഫായ അജിതേഷാണ് അപമര്യാദയായി പെരുമാറയതെന്ന് സിന്ധു ട്വിറ്ററിൽ കുറിച്ചു. അജിതേഷിന്റെ പെരുമാറ്റം കണ്ട് വിമാനത്തിലെ എയർ ഹോസ്റ്റസായ അഷിമ പ്രശ്‌നം പരിഹരിക്കാൻ എത്തുകയും ഗ്രൗണ്ട് സ്റ്റാഫിനെ ഉപദേശിക്കുകയും ചെയ്തു. എന്നാൽ അഷിമയോടും അജിതേഷ് മോശമായി പെരുമാറി.

ഇതുപോലുള്ള ജീവനക്കാരെ നിയമിച്ച് ഇൻഡിഗോ അവരുടെ പേര് കളയുകയാണ്. ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ അഷിമ വെളിപ്പെടുത്തുമെന്നും സിന്ധു ട്വിറ്ററിൽ കുറിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top