മഗിൾമതി സാമ്രാജ്യം കാണാം ഇവിടെ വന്നാൽ

ബാഹബലി ചിത്രത്തിലൂടെ രാജമൗലി ഒരുക്കിയ മഗിൾമതി സാമ്രാജ്യം ചെറുതായിട്ടൊന്നുമല്ല നമ്മെ ഭ്രഹ്മിപ്പിച്ചത്. ആ കൊത്തുപണിയും കൽത്തൂണുകളും ഒരിക്കലെങ്കിലും നേരിട്ട് കാണാൻ സാധിച്ചെങ്കിലെന്ന് ഒരിക്കലെങ്കിലും ആഗ്രഹിക്കാത്തവർ ചുരുക്കം. എന്നാൽ ഇനി ആ ആഗ്രഹം പൂർത്തീകരിക്കാം. നിങ്ങൾക്കായി മഗിൾമതി സാമ്രാജ്യം കാത്തിരിക്കുകയാണ് …എവിടെയെന്നല്ലെ…ഹൈദ്രാബാദിൽ.
മഗിൾമതി സാമ്രാജ്യത്തിന്റെ ഭീമൻ സെറ്റ് രാമോജി ഫിലിംസിറ്റിയിൽ ഒരുക്കിയിട്ടുണ്ട്. നൂറ് ഏക്കറിലായി അറുപത് കോടി ചിലവിൽ നിർമിച്ചിരിക്കുന്ന മഹിഷ്മതി സാമ്രാജ്യം സന്ദർശിക്കാൻ ഓൺലൈൻ ആയി ബുക്ക് ചെയ്യാം.
2,349 രൂപയുടെ പ്രീമിയം ടിക്കറ്റ് എടുത്താൽ രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് രണ്ടുവരെ മഹിഷ്മതി സാമ്രാജ്യം ചുറ്റിക്കറങ്ങാം. 1,250 രൂപയുടെ ജനറൽ ടിക്കറ്റാണെങ്കിൽ രാവിലെ ഒമ്പത് മുതൽ 11.30 വരെ രണ്ടര മണിക്കൂറാണ് സമയം.
chance to see mahishmathi samrajyam in real
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here