സംസ്ഥാനത്ത് ഡാമുകളിലെ ജലനിരപ്പ് ഉയർന്നു

തുലാമഴയെത്തിയതോടെ സംസ്ഥാനത്ത് ഡാമുകളിലെ ജലനിരപ്പ് ഉയർന്നു. ഇന്നലെ രേഖപ്പെടുത്തിയ കണക്ക് പ്രകാരം പ്രധാനപ്പെട്ട 16 ജലസംഭരണികളിലെ ജലനിരപ്പ് 72 ശതമാനമായി ഉയർന്നു. 2985.237 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാതിപ്പിക്കാനാവശ്യമായ വെള്ളമാണിത് . കഴിഞ്ഞ വർഷത്തെക്കാൾ ക്കാൾ 830.553 ദശലക്ഷം യൂണിറ്റിനുള്ള വെള്ളം നിലവിൽ സംഭരണികളിൽ കൂടുതലുണ്ട്.
ഇടുക്കി സംഭരണിയിലെ ജലനിരപ്പ് 2373.48 അടിയായി ഉയർന്നു, 67.367 ശതമാനം. കഴിഞ്ഞവർഷത്തേക്കാൾ 24 ശതമാനം കൂടുതലാണിത്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News