ദിനേശ്വര്‍ ശര്‍മ്മ ഇന്ന് ശ്രീനഗര്‍ സന്ദര്‍ശിക്കും

കശ്മീര്‍ പ്രശ്‌നപരിഹാരത്തിന് കേന്ദ്രം നിയോഗിച്ച പ്രത്യേക പ്രതിനിധി ദിനേശ്വര്‍ ശര്‍മ്മ ഇന്ന് ശ്രീനഗര്‍ സന്ദര്‍ശിക്കും. അഞ്ച് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തില്‍ കശ്മീര്‍ പ്രതിനിധികളുമായി അദ്ദേഹം ചര്‍ച്ച നടത്തും. കശ്മീരില്‍ വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനാണ് മുന്‍ ഇന്റലിജന്‍സ് മേധാവിയായ ശര്‍മ്മയെ കേന്ദ്രം ചുമതലപ്പെടുത്തിയത്.ബിഹാര്‍ സ്വദേശിയായ ശര്‍മ്മ 1979 ബാച്ചിലെ കേരള കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനാണ്. ജമ്മുകശ്മീരില്‍ സിആര്‍പിഎഫ് ഐജിയായും ബിഎസ്എഫ് ഡയറക്ടറായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
മൂന്ന് ദിവസം താഴ്‌വരയില്‍ തങ്ങുന്ന അദ്ദേഹം രണ്ട് ദിവസം ജമ്മുവില്‍ കഴിയും. സമാധാനം പുന:സ്ഥാപിക്കാനായി എല്ലാ രാഷ്ട്രീയ കക്ഷികളുടെയും യോഗം വിളിച്ചുചേര്‍ക്കും.
dineshwar sharma
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here