മാനസികാരോഗ്യ ചികിത്സ ഫലപ്രദമായി നൽകുന്നതിൽ കേരളം ഒന്നാമത് : സർവേ റിപ്പോർട്ട്

രാജ്യത്ത് മാനസികാരോഗ്യ ചികിത്സ ഫലപ്രദമായി നൽകുന്നതിൽ കേരളം മുന്നിൽ. എല്ലാ ജില്ലയിലും ഫലപ്രദമായ ചികിത്സ ലഭ്യമാകുന്ന ഏക സംസ്ഥാനം കേരളമാണെന്ന് കേന്ദ്ര ആരോഗ്യകുടുംബ മന്ത്രാലയം ബംഗളൂരുവിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസിന്റെ (നിംഹാൻസ്) നേതൃത്വത്തിൽ തയ്യാറാക്കിയ ദേശീയ മാനസികാരോഗ്യ സർവേയിൽ പറയുന്നു.
ചികിത്സാ സംവിധാനങ്ങൾ ഒരുക്കുന്നതിലും ജീവനക്കാരെ വിന്യസിക്കുന്നതിലും കേരളത്തിന്റെ മികവ് സർവേ എടുത്തുപറയുന്നു. മാനസികാരോഗ്യ നയം രൂപീകരിച്ചതും പ്രധാനമാണ്. ജില്ലാ തല മാനസികാരോഗ്യ പദ്ധതിയിൽഡിഎംഎച്ച്പി (ഡിസ്ട്രിക്ട് മെന്റൽ ഹെൽത്ത് പ്രോഗാം) 100 ശതമാനം നേട്ടം കൈവരിച്ച ഏക സംസ്ഥാനമാണ് കേരളം.
മറ്റ് സംസ്ഥാനങ്ങളെല്ലാം ഒരു ലക്ഷം പേർക്ക് ഒരു സൈക്യാട്രിസ്റ്റിനെ പോലും ഒരുക്കുന്നതിൽ പരാജയപ്പെടുന്നുവെന്ന് സർവേ പറയുന്നു. എഴുതപ്പെട്ട മാനസികാരോഗ്യ നയമുള്ള ചുരുക്കം സംസ്ഥാനങ്ങളിലൊന്നാണ് കേരളം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here