1.65 ലക്ഷം രൂപയുടെ നിരോധിത നോട്ടുകളുമായി മംഗലാപുരം സ്വദേശി പിടിയിൽ

1.65 ലക്ഷത്തിന്റെ നിരോധിത കറൻസിയുമായി മംഗലാപുരം സ്വദേശി തിരൂരിൽ പിടിയിലായി. റെയിൽവേ സ്റ്റേഷനിൽ ലഹരി വസ്തുക്കൾക്കായി പരിശോധന നടത്തുന്നതിനിടെ എക്‌സൈസ് സംഘമാണ് മംഗലാപുരം സ്വദേശി ചന്ദ്രയെ(56) പിടികൂടിയത്.
ഇയാളിൽനിന്ന് 30,500 രൂപയുടെ സാധുവായ നോട്ടുകളും കണ്ടെടുത്തു. നിരോധിത 1000 രൂപയുടെ 104 നോട്ടുകളും 500ന്റെ 122 നോട്ടുകളുമാണ് പിടികൂടിയത്. വലിയ പ്ലാസ്റ്റിക് കവറിൽ കെട്ടുകളാക്കിയും പല മടക്കുകളായി തിരുകിവെച്ചുമാണ് പണം സൂക്ഷിച്ചിരുന്നത്. നോട്ട് നിരോധനമറിയാതെ സൂക്ഷിച്ചതാണെന്ന് സംശയിക്കുന്നു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News