പുതിയ പാർട്ടി ഉടൻ : കമൽഹാസൻ

kamal new party soon says kamal hassan

ഉടൻ രാഷ്ട്രീയ പ്രവേശനം നടത്തുമെന്ന കമൽഹസൻ. പ്രവർത്തനം ജനങ്ങളിൽനിന്നു സംഭാവന സ്വീകരിച്ചായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയപ്രവേശന പ്രഖ്യാപനം ജന്മദിനത്തിൽ ഉണ്ടാകുമെന്ന് നേരത്തേ സൂചനയുണ്ടായിരുന്നു. ജനങ്ങളിൽനിന്നുള്ള സംഭാവനാ വിവരങ്ങൾ പങ്കുവയ്ക്കുന്ന മൊബൈൽ ആപ്പ് പുറത്തിറക്കുമെന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്.

താൻ ഒരിക്കലും ക്ഷേത്രങ്ങൾ പൊളിച്ചുനീക്കണമെന്നു പറഞ്ഞിട്ടില്ല; അതേസമയം മതത്തിന്റെ പേരിൽ വിഷം നൽകിയാൽ കുടിക്കരുത്. എത്രപേർ എതിർക്കുന്നുവെന്നതു പ്രശ്‌നമല്ല; എന്തു ചെയ്യുന്നുവെന്നതിലാണു കാര്യം. തനിക്ക് ആവശ്യത്തിനു തല്ലുകൊണ്ടുകഴിഞ്ഞു. തുടർച്ചയായി അടിക്കാൻ താൻ മൃദംഗമല്ലെന്നും അദ്ദേഹം പറഞ്ഞു.

 

new party soon says kamal hassan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top