Advertisement

അഴിമതി കേസ്; സൗദിയിൽ മന്ത്രിമാരും രാജകുമാരന്മാരും അറസ്റ്റിൽ

November 6, 2017
Google News 2 minutes Read
Saudi Arabia arrests 11 princes and four ministers in extraordinary 'consolidation of power'

സൗദിയിൽ രാജകുമാരന്മാരെയും മന്ത്രിമാരെയും അഴിമതി വിരുദ്ധ കമ്മിറ്റി അറസ്റ്റ് ചെയ്തു. 11 രാജകുമാരന്മാരും നാല് മന്ത്രിമാരുമാണ് അറസ്റ്റിലായത്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻറെ അധ്യക്ഷതയിലുള്ള അഴിമതി വിരുദ്ധ കമ്മിറ്റിയാണ് നടപടിയ്ക്ക് പിന്നിലെന്ന് സൗദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഉന്നതർ രാജ്യം വിടുന്നത് തടയാൻ വിമാനത്താവളങ്ങളിൽ സുരക്ഷ കർശനമാക്കി. നടപടിയ്ക്ക് പിന്നാലെ മന്ത്രിസഭാ പുനസംഘടയ്ക്കുള്ള പ്രഖ്യാപനവും ഉണ്ടായിട്ടുണ്ട്.

മന്ത്രിമാരും രാജകുമാരന്മാരും അഴിമതി വഴി സർക്കാരിനെ ചൂഷണം ചെയ്യുന്നുണ്ടെന്ന് കണ്ടെത്തിയതോടെയാണ് സൽമാൻ രാജാവ് പ്രശ്‌നം പരിഹരിക്കുന്നതിനായി കമ്മിറ്റിയ്ക്ക് രൂപം നൽകാൻ ഉത്തരവിട്ടത്.
ജിദ്ദയിൽ നിന്ന് സ്വകാര്യ ജെറ്റ് വിമാനങ്ങളിൽ ഉന്നതർ രാജ്യം വിടുന്നത് തടയാൻ സുരക്ഷാ ഉദ്യോഗസ്ഥർ വിമാനത്താവളങ്ങളിൽ നിലയുറപ്പിച്ചിട്ടുണ്ട്. ജൂണിൽ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെ കിരീടാവകാശിയായി നിയമിച്ചതിന് ശേഷം സൗദി അഴിമതിയെക്കെതിരെ നടത്തുന്ന നിർണായക നീക്കമാണിത്.

 

Saudi Arabia arrests 11 princes and four ministers in extraordinary ‘consolidation of power’

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here