നോ ഷേവ് നവംബറിന് തുടക്കമായി; എന്നാൽ എന്താണ് ഇതിന് പിന്നിലെ ഉദ്ദേശം ?

what is no shave november

നവംബർ മാസം പിറന്നാൽ യുവാക്കളുടെ മനസ്സിൽ ആദ്യം എത്തുക ‘നോ ഷേവ് നവംബറിനെ’ കുറിച്ചായിരിക്കും. പിന്നെ സോഷ്യൽ മീഡിയയിൽ എല്ലാം നോ ഷേവ് നവംബർ എന്നെഴുതിയ പോസ്റ്ററുകളും, സ്‌റ്റേറ്റസ് അപ്‌ഡേറ്റുകളും ഒക്കെയാണ്. എന്നാൽ എന്താണ് ഈ ‘നോ ഷേവ് നവംബർ’, എന്തിനാണ് ഇത് ആചരിക്കുന്നത് എന്ന് അറിയുമോ ?

കളിയിൽ അൽപ്പം കാര്യം…

what is no shave november

നോ ഷേവ് നവംബർ എന്നത് വെബ് ബെയിസ്ഡ് നോൺ പ്രോഫിറ്റ് സംഘടനയാണ്. ക്യാൻസറിനെ കുറിച്ചുള്ള ബോധവൽക്കരണം, ക്യാൻസറിനെ കുറിച്ചുള്ള പഠനം, ക്യാൻസർ രോഗികൾക്കായി പണം സമാഹരിക്കൽ എന്നിവയാണ് സംഘടനയുടെ പ്രവർത്തനങ്ങൾ.

നമുക്ക് സുലഭമായി ഉണ്ടാവുന്നത് പോലെ, ക്യാൻസർ രോഗികൾക്ക് മുടി ഉണ്ടാവില്ല. അവർ കഴിക്കുന്ന ഗുളികകളുടെയും, കീമോ തറാപ്പിയുടെയും ഫലമായി മിക്ക ക്യാൻസർ രോഗികളുടെയും മുടി കൊഴിയാറുണ്ട്. നാം തലമുടിയും താടിയും വെട്ടി മിനുക്കുവാൻ ഉപയോഗിക്കുന്ന പണം ‘നോ ഷേവ് നവംബർ’ എന്ന സംഘടനയുടെ പ്രവർത്തനങ്ങൾക്കായി മാറ്റി വക്കുവാനാണ് നോ ഷേവ് നവംബർ ആചരിക്കുന്നത്.

ഏറ്റെടുത്ത് ലോകം…

no-shave-november

ഇന്ന് നോ ഷേവ് നവംബറിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിരവധി സ്ഥാപനങ്ങളും രംഗത്തെത്തിയിട്ടുണ്ട്. താടി ഉള്ളവർക്കായി നിരവധി ഓഫറുകളും, എന്തിനേറെ ഫ്രീ ആയി ഐസ്‌ക്രീം വരെ നൽകി ഈ നീക്കത്തെ പ്രോത്സാഹിപ്പിക്കുകയാണ് ജനം.

നോ ഷേവ് നവംബർ എന്നത് ‘കൂൾ’ തന്നെ, എന്നാൽ നവംബർ കഴിയുന്നതോടെ ഈ താടി വെറുതെ വടിച്ച് കളയാതെ ക്യാൻസർ രോഗികൾക്കായി നൽകൂ. ഈ ‘കൂൾ’ രീതിയിലൂടെ മറ്റൊരാളുടെ മുഖത്ത് ഒരു ചെറുചിരി വിടർത്താൻ കഴിഞ്ഞാൽ അത് ‘സൂപ്പർ കൂൾ’ അല്ലെ ?

 

what is no shave november

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top