മിതാലിയോടൊപ്പം വേദിയില്‍ താരമായി സൂര്യയുടേയും ജ്യോതികയുടേയും മകള്‍ ദിയ

സൂപ്പര്‍ താരത്തോടൊപ്പം സൂപ്പര്‍ താര പുത്രി.ജെഎഫ്ഡബ്യു മാഗസിന്റെ അവാര്‍ഡ് നൈറ്റ് വേദിയില്‍ ഒരു മെഗാ സ്റ്റാര്‍ ഒരു താര പുത്രിയ്ക്ക് ഓട്ടോഗ്രാഫ് നല്‍കി. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് സൂപ്പര്‍ താരം മിതാലിയും സൂര്യയുടേയും ജ്യോതികയുടേയും മകള്‍ ദിയയുമാണ് വേദിയില്‍ താരമായത്. ജ്യോതികയും കൂടി പങ്കെടുത്ത ചടങ്ങില്‍ നിന്നാണ് പരിപാടിയുടെ അണിയറ പ്രവര്‍ത്തകര്‍ ദിയയെ വേദിയിലേക്ക് ക്ഷണിച്ചത്.
മിതാലിയുടെ ഒരു വലിയ ഫാന്‍ വേദിയിലുണ്ട് എന്ന മുഖവുരയോടെ മിതാലിയെ കൊണ്ട് ബാറ്റില്‍ ഓട്ടോഗ്രാഫ് വാങ്ങിയ ശേഷമാണ് ദിയയെ വേദിയിലേക്ക് ക്ഷണിച്ചത്. അവതാരകയുടെ ചോദ്യങ്ങള്‍ക്ക് നിഷ്കളങ്കമായാണ് ദിയ മറുപടി നല്‍കുന്നത്. ദിയയ്ക്ക് മിതാലി ഒരു കുഞ്ഞ് ബാറ്റും സമ്മാനമായി നല്‍കി. ബാറ്റ് മിന്റണ്‍ ഇഷ്ടമാണെന്ന് പറഞ്ഞ ദിയയെ വേദിയില്‍ വച്ച് മിതാലി അഭിനന്ദിക്കുന്നുമുണ്ട്. വീഡിയോ കാണാം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here