ജമ്മുകശ്മീരില്‍ ഏറ്റുമുട്ടല്‍; ഒരു തീവ്രവാദിയെ വധിച്ചു

indian army
 ജമ്മുകശ്മീരില്‍ ഏറ്റമുട്ടല്‍. ഏറ്റമുട്ടലില്‍ ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിന്‍റെ അനന്തിരവന്‍ കൊല്ലപ്പെട്ടു. തല്‍ഹ റാഷിദാണ് കൊല്ലപ്പെട്ടത്.  പുല്‍വാമയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.  ജയ്ഷെ ഡിവിഷണല്‍ കമാന്‍ഡര്‍ മുഹമ്മദ് ഭായ്, വസീം എന്നീ തീവ്രവാദികളെയും സൈന്യം വധിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

എറ്റുമുട്ടലില്‍ ഒരു സൈനികന്‍ മരിക്കുകയും രണ്ട് സൈനികര്‍ക്കും ഒരു പ്രദേശവാസിക്കും പരിക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം പൊലീസ് പെട്രോളിംഗ് വാഹനത്തിന് നേരെ ആക്രമണം നടത്തിയവരാണ് കൊല്ലപ്പെട്ടതെന്ന് സൈന്യം വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top