ഇത് ഫഹദല്ല കേട്ടോ

ഇത് ഫഹദ് ഫാസിലിന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററോ, മേക്ക് ഓവറോ ഒന്നും അല്ല. അല്ലെന്ന് മാത്രമല്ല, ഇത് ഫഹദ് ഫാസിലേ അല്ല എന്നതാണ് സത്യം. പ്രശസ്ത തുര്‍ക്കി നടനായ ഹാലിത് എര്‍ഗെനാണിത്. ഫഹദിന്റെ പോലെ അല്‍പം കഷണ്ടിയായ തലയും കണ്ണുമാണ് ഇവരെ ലുക്കില്‍ ഒരുമിപ്പിച്ച് നിറുത്തുന്നത്. 47 കാരനായ ഹാലിതും, നമ്മുടെ ഫഹദും തമ്മിലുള്ള ഈ രൂപസാദശ്യം തന്നെയാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News