Advertisement

മഴ ഭീഷണിയിൽ ഇന്ത്യ-ന്യൂസിലൻഡ് മത്സരം; മഴയത്തും ആവേശം ചോരാതെ കാണികൾ

November 7, 2017
1 minute Read
india newzealand match may postponed due to rain

കാര്യവട്ടത്ത് മഴ തുടരുമ്പോഴും ആവേശം ഒട്ടും ചോരാതെ കാണികൾ മത്സരത്തിനായി കാത്തുനിൽക്കുകയാണ്. ഇന്ന് വൈകീട്ട് 7 മണിക്കാണ് ഇന്ത്യ-ന്യൂസിലാൻഡ് മത്സരം.

അതേസമയം, 6 മണിക്ക് ശേഷം മഴ മാറി നിന്നാൻ മത്സരം സുഗമമായി നടത്താമെന് സംഘാടകർ അറിയിച്ചു. ഗ്രൗണ്ടിൽ കെട്ടിയ വെള്ളം നീക്കം ചെയ്യാനും അധികൃതർ ശ്രമം തുടങ്ങിയിട്ടുണ്ട്.

എന്നാൽ മഴയെ അവഗണിച്ചും നിരവധി പേർ മത്സരം കാണാൻ എത്തുന്നുണ്ടെങ്കിലും മഴ കാരണം 30 ശതമാനം കാണികൾ മാത്രമാണ് സ്റ്റേഡിയത്തിൽ എത്തിയിരിക്കുന്നത്.

കാണികൾ പ്രതീക്ഷ നൽകി ഇരു ടീമുകളും മത്സരത്തിനായി സ്റ്റേഡിയത്തിൽ എത്തിച്ചേർന്നിട്ടുണ്ട്. മഴ തുടരുന്ന സാഹചര്യത്തിൽ മത്സരം നീട്ടിവയ്ക്കണോ വേണ്ടെയോ എന്ന് ക്യാപ്റ്റന്മാർ എത്തിയതിന് ശേഷം തീരുമാനിക്കും.

india Newzealand match may be postponed due to rain

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top