അസംസ്‌കൃത എണ്ണവിലയിൽ വർദ്ധനവ്

oil price hike

അസംസ്കൃത എണ്ണയുടെ ഇന്ത്യയ്!ക്ക് ബാധകമായ അന്താരാഷ്ട്ര വില ബാരലിന് 59.61 ഡോളറായി വർദ്ധിച്ചു. കഴിഞ്ഞ ദിവസം എണ്ണവില ബാരലിന് 59.07 ഡോളറായിരുന്നു. പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തിനു കീഴിലുള്ള പെട്രോളിയം പ്ലാനിങ് ആന്റ് അനാലിസിസ് സെൽ ആണ് കണക്ക് പുറത്തു വിട്ടത്.

രൂപ നിരക്കിലും അസംസ്‌കൃത എണ്ണവില ബാരലിന് 3849.43രൂപയായി വർദ്ധിച്ചു. 2017 നവംബർ 02ന് എണ്ണവില ബാരലിന് 3815.80രൂപ ആയിരുന്നു. രൂപഡോളർ വിനിയമ നിരക്കിൽ രൂപയുടെ മൂല്യം കഴിഞ്ഞ രണ്ടിന് 64.59 രൂപയായിരുന്നത് മൂന്നിന് 64.58 രൂപയായി.

 

oil price hike

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top