Advertisement

ആഗോള എണ്ണവിലയിൽ വർധന; എണ്ണവില കൂട്ടി യുഎഇ

April 30, 2023
Google News 2 minutes Read
UAE increased Oil price from May

എണ്ണ ഉൽപ്പാദക രാജ്യങ്ങൾ ഉൽപ്പാദനം വെട്ടിക്കുറച്ചതോടെ ആഗോള എണ്ണവില ഉയർന്നു. യുഎഇ അഞ്ച് ശതമാനത്തിലധികം എണ്ണവില വർധിപ്പിച്ചു. വർധിപ്പിച്ച റീട്ടെയിൽ പെട്രോൾ വില മെയ് മാസം മുതൽ പ്രാബല്യത്തിൽ വരും. ഏപ്രിലിൽ, യുഎഇ, റഷ്യ, അൾജീരിയ, കസാക്കിസ്ഥാൻ, എന്നീ രാജ്യങ്ങളും ജിസിസി രാജ്യങ്ങളും പ്രതിദിനം 1.64 ദശലക്ഷം ബാരലിന്റെ എണ്ണ ഉൽപ്പാദനം വെട്ടിക്കുറച്ചതായി പ്രഖ്യാപിച്ചിരുന്നു. ഇതാണ് എണ്ണവില ഉയരാൻ കാരണം.(UAE increased Oil price from May)

മെയ് മുതൽ സൂപ്പർ 98 പെട്രോളിന് 3.16 ദിർഹം വർധിപ്പിക്കും. 3.01 ദിർഹമായിരുന്നു നിലവിലെ നിരക്ക്. സ്‌പെഷ്യൽ 95 പെട്രോളിന് 2.90 ദിനാറിൽ നിന്ന് 3.05 ദിനാറിലേക്ക് ഉയർന്നാണ് പുതിയ നിരക്ക്. ഇ-പ്ലസ് പെട്രോളിന് 2.82 ദിനാറിൽ നിന്ന് 2.97 ദിനാറിലേക്കാണ് വില വർധിപ്പിച്ചത്..

Read Also: ഇന്ത്യൻ നേവിയിൽ അവസരം; അപേക്ഷകൾ സമർപ്പിച്ചുതുടങ്ങാം

2023 ലെ ഏറ്റവും ഉയർന്ന നിരക്കാണ് മെയ് മാസത്തിലെ പുതുക്കിയ നിരക്കുകൾ. ഉക്രെയ്ൻ-റഷ്യ യുദ്ധത്തിന് പിന്നാലെ ആഗോള എണ്ണവില കുതിച്ചുയർന്നിരുന്നു. കഴിഞ്ഞ വർഷം പകുതിയോടെ പെട്രോൾ വില ലിറ്ററിന് 4.5 ദിർഹം കടന്നിരുന്നു.

Story Highlights: UAE increased Oil price from May

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here