തന്റെ ജീവിതം തകര്‍ത്തത് ധോണിയും ദ്രാവിഡും: ശ്രീശാന്ത്

തന്‍റെ ജീവിതം തകര്‍ത്തത് മഹേന്ദ്രസിംഗ് ധോണിയും, രാഹുല്‍ ദ്രാവിഡുമാണെന്ന് ശ്രീശാന്ത്. റിപ്പബ്ലിക്ക് ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ശ്രീശാന്തിന്‍റെ വെളിപ്പെടുത്തല്‍. ആവശ്യമായ സമയത്ത് ഇവര്‍ എന്‍റെ വാക്കുകള്‍ക്ക് വില നല്‍കിയില്ലെന്നും, പിന്തുണച്ചില്ലെന്നുമാണ് അഭിമുഖത്തില്‍ ശ്രീശാന്ത് പറഞ്ഞത്. എന്നെ ഏറെ അറിയുന്ന ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സ് ടീമില്‍ ഉണ്ടായിട്ടും എനിക്ക് ഒപ്പം നിന്നില്ല. പ്രതിസന്ധിയിലേക്ക് പോകുന്ന സമയത്ത് ധോണിക്ക് ഞാന്‍ സന്ദേശം അയച്ചിരുന്നു എന്നാല്‍ ഒരു മറുപടി പോലും ലഭിച്ചില്ല. ആറോ അതില്‍ അധികമോ ഇന്ത്യന്‍ താരങ്ങളെ അന്നത്തെ ഐപിഎല്‍ കോഴകേസില്‍ ദില്ലി പോലീസ് കുറ്റക്കാരായി കണ്ടെത്തിയിരുന്നു. ആ പേരുകള്‍ പുറത്ത് എത്തിയിരുന്നെങ്കില്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ അത് സാരമായി ബാധിക്കുമായിരുന്നു. എന്നാല്‍ നിരപരാധിയായ എന്നെയും ചിലരെയും കുടുക്കുകയായിരുന്നു.
ബിസിസിഐ ഒരു സ്വകാര്യ ടീം ആണ്. എന്നെ കളിക്കാന്‍ അനുവദിച്ചാല്‍ ഞാന്‍ ഏത് രാജ്യത്തിന് വേണ്ടിയും കളിക്കും.
ഇപ്പോഴും തുടരുന്ന വിലക്കിനെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ശ്രീശാന്ത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here