ജീവനക്കാര്‍ യാത്രക്കാരനെ മര്‍ദ്ദിച്ച സംഭവം; ഇന്റിഗോ മാപ്പ് പറഞ്ഞു

വിമാനത്താവളത്തില്‍ വച്ച് യാത്രക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ ഇന്‍ഡിഗോ വിമാനക്കമ്പനി മാപ്പ് പറഞ്ഞു. വിമാനക്കമ്പനിയുടെ ജീവനക്കാരാണ് യാത്രക്കാരനെ മര്‍ദ്ദിച്ചത്. 53കാരനായ രാജീവ് കത്യാലിനാണ് മര്‍ദ്ദനം ഏറ്റത്.
മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഡല്‍ഹി എയര്‍ലൈനിലെ മറ്റൊരു ജീവനക്കാരനായ മോന്റു കല്‍റ മൊബൈലിൽ ചിത്രീകരിച്ച വീഡിയോയാണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചത്. സംഭവത്തില്‍ പ്രശ്നം ഉണ്ടാക്കിയ ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഇന്റിഗോ അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം വിമാനക്കമ്പനി ജീവനക്കാരുടെ മോശം പെരുമാറ്റത്തെക്കുറിച്ച് ബാഡ്മിന്റണ്‍ താരം പിവി സിന്ധുവും ട്വീറ്റ് ചെയ്തിരുന്നു.
indigo
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News