മുംബൈയിൽ നാലിലൊന്ന് വിദ്യാർത്ഥികൾ പുകയില ഉപയോഗിക്കുന്നുവെന്ന് സർവേ ഫലം

മുംബൈ നഗരത്തിലെ സ്‌കൂളുകളിൽ നടത്തിയ സർവേയിൽ നാലിലൊന്ന് വിദ്യാർത്ഥികളും പുകവലിക്ക് അടിമയാണെന്ന് കണ്ടെത്തൽ. പ്രിൻസ് അലി ഖാൻ ആശുപത്രിയും മണിപാൽ സർവകലാശാലയും ചേർന്ന് നടത്തിയ സർവേയിലെയാണ് ഈ വിവരം. 10 മുതൽ 19 വയസുവരെയുള്ള സ്‌കൂൾ വിദ്യാർത്ഥികളിലാണ് സർവേ നടത്തിയത്.
ഡോക്ടർമാർ തയ്യാറാക്കിയ ചോദ്യാവലികൾ നഗരത്തിലെ എല്ലാ സ്‌കൂളുകളിലും വിതരണം ചെയതാണ് സർവേ ഫലം തയ്യാറാക്കിയിരിക്കുന്നത്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News