റയാന്‍ സ്ക്കൂളില്‍ കുട്ടിയെ കൊന്നത് പ്ലസ്ടുക്കാരന്‍, കൊല പരീക്ഷമാറ്റിവയ്ക്കാന്‍

ഹരിയാനയിലെ റയാന്‍ സ്ക്കൂളില്‍ രണ്ട് വയസ്സുകാരനെ കൊല ചെയ്തത് സ്ക്കൂളിലെ തന്നെ വിദ്യാര്‍ത്ഥിയാണെന്ന വാര്‍ത്തകള്‍ ഇന്ന് രാവിലെ മുതല്‍ പുറത്ത് വന്നിരുന്നു.സിബിഐയാണ് വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്തതിന് ശേഷമാണ് വാര്‍ത്ത പുറം ലോകം അറിഞ്ഞത്. പരീക്ഷ മാറ്റി വയ്ക്കാനാണ് പതിനാറുകാരന്‍ അറും കൊല ചെയ്തത്രേ. സെപ്റ്റംബര്‍ എട്ടിനാണ് പ്രഥ്യുമന്‍ ഠാക്കൂറെന്ന കുട്ടി കഴുത്തറുത്ത് കൊലചെയ്യപ്പെട്ടത്. അതേ സമയം വിദ്യാര്‍ത്ഥിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡ്രൈവര്‍ നിരപരാധിയാണെന്ന് സിബിഐ വ്യക്തമാക്കി.
ആദ്യം കേസ് അന്വേഷിച്ച ഹരിയാന പോലീസാണ് സ്ക്കൂള്‍ ബസ് ഡ്രൈവറെ അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയോടെയാണ് ഗുരുഗ്രാം റയാന്‍ സ്കൂളിലെ പതിനൊന്നാം ക്ളാസ് വിദ്യാര്‍ഥിയെ സി.ബി.ഐ കസ്റ്റഡിയിലെടുത്തത്. രാത്രിയോടെ അറസ്റ്റും രേഖപ്പെടുത്തി. പരീക്ഷയും അധ്യാപക രക്ഷാകര്‍തൃ യോഗവും മാറ്റിവയ്ക്കാനാണ് കൊലപാതകം നടത്തിയതെന്ന് വിദ്യാര്‍ഥി മൊഴി മൊഴി നല്‍കിയതായി സിബിഐ വ്യക്തമാക്കി. സി.സി.ടി.വി ദൃശ്യങ്ങളുടേയും ശാസ്ത്രീയതെളിവുകളുടേയും അടിസ്ഥാനത്തിലാണ് കുട്ടിയെ അറസ്റ്റ് ചെയ്തത്. കുട്ടിയുടെ മരണം പുറം ലോകത്തെ അറിയിച്ചത് അറസ്റ്റിലായ ഈ കുട്ടിയാണ്. ഹരിയാന പോലീസിന്റെ അന്വേഷണത്തില്‍ തൃപ്തിയല്ലെന്ന് പ്രഥ്യുമിന്റെ അച്ഛന്‍ അധികാരികള്‍ക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് സിബിഐ കേസ് അന്വേഷിച്ചത്.
ryan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here