Advertisement

കുവൈത്തിൽ കുടുങ്ങിയ ഇന്ത്യൻ തൊഴിലാളികൾക്കായി സുഷമ സ്വരാജ്

November 8, 2017
Google News 0 minutes Read
sushma-swaraj sushma swaraj send letter in kuwait issue

ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കാതെ കഴിയുന്ന കുവൈത്തിലെ ഖറാഫി നാഷണൽ കമ്പനിയിലെ തൊഴിലാളികളുടെ വിഷയത്തിൽ, കേന്ദ്രമന്ത്രി സുഷമ സ്വരാജ് കുവൈറ്റ് വിദേശകാര്യമന്ത്രിക്ക് കത്തയച്ചു. ഒരു വർഷത്തിലേറെയായി മൂവായിരത്തിലധികം വരുന്ന ഇന്ത്യൻ തൊഴിലാളികളാണ് ഇത്തരത്തിൽ കഴിയുന്നത്.

പ്രശ്‌നപരിഹരത്തിന് പൂർണ പിന്തുണയൂം കുവൈത്ത് അധികൃതർ നൽകി.ഇതിൻറെ അടിസ്ഥാനത്തിൽ, ഇന്ത്യൻ എംബസി 3600തൊഴിലാളികളുടെ വിശദവിവരങ്ങൾ അടങ്ങിയ പട്ടികയും ബന്ധപ്പെട്ട വകുപ്പ് അധികാരികൾക്ക് കൈമാറിയിരുന്നു. എന്നാൽ,അതിന് ശേഷം ഒരു മാസയിട്ടും നടപടി കാണാത്ത സാഹചര്യത്തിലാണ് കേന്ദ്ര വിദേശകാര്യവകുപ്പ് മന്ത്രി സുഷമസ്വരാജ് ഈ മാസം ആദ്യം ഉപ പ്രധാനമന്ത്രിയും വിദേശകാര്യവകുപ്പ് മന്ത്രിയുമായി സാബാ അൽ ഖാലിദ് അൽ സാബായ്ക്ക് കത്ത് അയച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here