ടിപ്പു ജയന്തി: കർണ്ണാടകയിൽ സുരക്ഷ ശക്തമാക്കി

ടിപ്പു ജയന്തി ആഘോഷങ്ങൾക്കിടെ സംഘർഷസാധ്യത കണക്കിലെടുത്ത് കർണാടകത്തിലെ കുടക്, ഉഡുപ്പി ജില്ലകളിൽ സുരക്ഷ ശക്തമാക്കി. ഉഡുപ്പിയിൽ ശനിയാഴ്ച വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ക്രമസമാധാനപ്രശ്‌നം കണക്കിലെടുത്ത് കൽബുർഗി ജില്ലയിലെ സർക്കാർ ഇതര സംഘടനകളുടെ ടിപ്പു ജയന്തി ആഘോഷം പൊലീസ് വിലക്കി.
അതിനിടെ ടിപ്പു ജയന്തി ആഘോഷം സ്റ്റേ ചെയ്യണമെന്ന കുടക് സ്വദേശിയുടെ ഹർജി കർണാടക ഹൈക്കോടതി തളളി. നവംബർ പത്തിന് നടക്കുന്ന ആഘോഷങ്ങളെ ബിജെപിയും ആർഎസ്എസും എതിർത്തതാണ് ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്ന ആശങ്കയ്ക്ക് കാരണം.
tipu jayanti karnataka tightens security
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News