ജിഷ്ണു കേസ്; സിബിഐ സുപ്രിം കോടതിയിൽ ഇന്ന് നിലപാട് അറിയിക്കും

ജിഷ്ണു പ്രണോയ് കേസിൽ അന്വേഷണം ഏറ്റെടുക്കുമോയെന്ന് സിബിഐ ഇന്ന് സുപ്രിം കോടതിയെ അറിയിക്കും. ജിഷ്ണു പ്രണോയ് കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ഹർജിയും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ജിഷ്ണുവിന്റെ അമ്മ മഹിജ നൽകിയ അപേക്ഷയുമാണ് സുപ്രിം കോടതി ഇന്ന് പരിഗണിക്കുന്നത്.
സിബിഐ നിലപാട് അറിയിച്ചില്ലെങ്കിൽ സ്വന്തം നിലയിൽ ഉത്തരവിറക്കുമെന്ന് ജസ്റ്റിസുമാരായ എൻവി രമണ, അമിതാവ റോയ് എന്നിവർ അടങ്ങിയ ബെഞ്ച് കഴിഞ്ഞതവണ വ്യക്തിമാക്കിയിരുന്നു.
അന്വേഷണം കൈമാറിക്കൊണ്ടുള്ള വിജ്ഞാപനം ലഭിച്ചില്ലെന്നാണ് കഴിഞ്ഞതവണ കേസ് പരിഗണിച്ചപ്പോൾ സിബിഐ കോടതിയെ അറിയിച്ചിരുന്നത്. ഇതേതുടർന്ന് വിജ്ഞാപനവും കേസിന്റെ വിശദാംശങ്ങളും സംസ്ഥാനം കേന്ദ്ര പേഴ്‌സണൽ മന്ത്രാലയത്തിനും സിബിഐ ഡയറക്ടർക്കും അയച്ചിട്ടുണ്ട്.
CBI to inform sc about their stand on jishnu case today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here