ജിഷയുടെ പിതാവിനെ മരിച്ച നിലയിൽ കണ്ടെത്തി

jisha father found dead

പെരുമ്പാവൂരിൽ കൊല്ലപ്പെട്ട ജിഷയുടെ അച്ഛൻ പാപ്പുവിനെ മരിച്ച നിലയിൽ കണ്ടെത്തി. അസുഖ ബാധിതനായിരുന്ന പാപ്പു ഏറെ നാളായി ചികിത്സയിലായിരുന്നു. പെരുമ്പാവൂർ ചെറുകുന്നത്ത് ഫാമിന് സമീപം റോഡിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

കൊല്ലപ്പെടുന്നതിന് വളരെകാലം മുന്നേ പാപ്പു ജിഷയേയും സഹോദരിയേയും അമ്മയേയും ഉപേക്ഷിച്ച് മറ്റൊരിടത്തായിരുന്നു കഴിഞ്ഞിരുന്നത്. ജിഷ വധക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പാപ്പു ഹർജി നൽകിയിരുന്നു. കേസിലെ നിഗൂഢതകൾ അന്വേഷിക്കണമെന്നും പാപ്പു ആവശ്യപ്പെട്ടിരുന്നു.

 

jisha father found dead

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top