ജയ ടിവി ഓഫീസിൽ റെയ്ഡ്

raid in Jaya tv office

എ.ഐ.എ.ഡി.എം.കെയുടെ ഔദ്യോഗിക ചാനലായ ജയാ ടിവിയുടെ ചെന്നൈയിലെ ഓഫീസിൽ റെയ്ഡ്. വ്യാഴാഴ്ച രാവിലെയാണ് ആദായനികുതി വകുപ്പ് പരിശോധന തുടങ്ങിയത്. പത്തോളം വരുന്ന ഉദ്യോഗസ്ഥർ രാവിലെ ആറുമണിയോടെയാണ് ഏകാട്ടുതംഗലിലെ ഓഫീസിലെത്തിയത്.

ആദായനികുതി തട്ടിപ്പ് നടത്തിയതായി വിവരം ലഭിച്ചതിനേത്തുടർന്നാണ് റെയ്ഡ് എന്ന് അധികൃതർ പറഞ്ഞു. കുറച്ചു ദിവസങ്ങളായി ടെലിവിഷൻ ചാനലിന്റേയും ഉന്നത ഉദ്യോഗസ്ഥരുടേയും നീക്കങ്ങൾ നിരീക്ഷിച്ചു വരികയായിരുന്നുവെന്നും അവർ പറഞ്ഞു.

അന്തരിച്ച തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ നേതൃത്വത്തിൽ തുടങ്ങിയ ജയാ ടിവി ഇപ്പോൾ നിയന്ത്രിക്കുന്നത് വി.കെ ശശികലയുടെ കുടുംബാംഗങ്ങളാണ്. ശശികലയുടെ മരുമകൻ വിവേക് നാരായണാണ് കമ്പനിയുടെ ദൈന്യം ദിന കാര്യങ്ങൾ നോക്കി നടത്തുന്നത്. വിവേക് നാരായണന്റെ വസതിയിലും ശശികലയുടെ കുടുംബാംഗങ്ങളുടെ ഉടമസ്ഥതയിലുള്ള ജാസ് സിനിമാസിലും ആദായനികുതി വകുപ്പ് പരിശോധന തുടങ്ങിയിട്ടുണ്ട്.

 

raid in Jaya tv office

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top