Advertisement

സിനിമ വിതരണ നിർമ്മാണ കമ്പിനികളിലെ ​IT റെയ്ഡ്; കണക്കുകളിൽ പൊരുത്തക്കേടെന്ന് വിവരം

4 days ago
Google News 2 minutes Read

സിനിമ വിതരണ നിർമ്മാണ കമ്പനികളിലെ ആദായ നികുതി വകുപ്പ് റെയ്ഡിൽ കണക്കുകളിൽ പൊരുത്തക്കേട് എന്ന് വിവരം. ഡ്രീം ബിഗ് ഫിലിംസ്, പറവ എന്നീ കമ്പനികളിൽ ആണ് പരിശോധന നടത്തിയത്. ഇന്നലെ ഈ കമ്പനികളിൽ 14 മണികൂറിലധികം ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. നടൻ സൗബിൻ ഷാഹിറിന്റെ കമ്പനിയായ പറവ നൽകിയ കണക്കുകളിൽ അവ്യക്തതയുണ്ട്.

ആദായ നികുതി വകുപ്പ് കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തിയത്. പറവ ഫിലിംസ് കമ്പനി നടത്തിയ സാമ്പത്തിക ഇടപാടുകളിലാണ് റെയ്ഡ് നടത്തിയത്. സൗബിന്റെ വീട്ടിലും പറവ ഫിലിംസ് കമ്പനിയുടെ ഓഫീസ്, പുല്ലേപ്പടിയിലെ ഡ്രീം ബിഗ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഓഫീസ് അടക്കമുള്ള ഇടങ്ങളിലാണ് റെയ്ഡ് നടന്നത്. രണ്ട് സിനിമാ നിർമ്മാണ കമ്പനികളുടെയും സാമ്പത്തിക സ്രോതസ്സുകളെ കുറിച്ചാണ് പ്രധാന പരിശോധനയെന്ന് ഇൻകം ടാക്സ് ഇൻവെസ്റ്റിഗേഷൻ വിഭാഗം അറിയിച്ചിരുന്നു.

Read Also: സൗബിൻ ഷാഹിറിന്റെ പറവ ഫിലിംസിൽ ആദായ നികുതി വകുപ്പ് റെയ്‌ഡ്‌

നേരത്തെ മ‍ഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാട് നടന്നുവെന്ന് ആരോപണം ഉയർന്നിരുന്നു. ഇത് സംബന്ധിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സൗബിനെ ചോദ്യം ചെയ്തിരുന്നു. മഞ്ഞുമ്മൽ ബോയ്‌സ് എന്ന സൂപ്പർ ഹിറ്റ് സിനിമയുടെ നിർമാതാക്കളായ സൗബിൻ ഉൾപ്പെടെയുള്ളവർക്കെതിരെ ആലപ്പുഴ അരൂർ സ്വദേശി സിറാജ് വലിയവീട്ടിൽ പരാതി നൽകിയിരുന്നു. ചിത്രത്തിന്റെ നിർമാതാക്കളായ പറവ ഫിലിംസുമായി ബന്ധപ്പെട്ടവർ ലാഭവിഹിതമോ മുടക്കുമുതലോ നൽകാതെ വഞ്ചിച്ചെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. തുടർന്നുള്ള അന്വേഷണത്തിൽ ഗുരുതരമായ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

Story Highlights : Discrepancies in figures in IT raids on film distribution and production companies

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here