റോങ് സൈഡ് കയറി വന്ന ജീപ്പിനെ കടത്തി വിടാതെ നെഞ്ചും വിരിച്ച് നിന്ന ആ യുവാവ് ആരെന്നറിയാമോ ?

this is the brave man who taught SUV driver a lesson

റോങ് സൈഡ് കയറി ട്രാഫിക് നിയമങ്ങൾ തെറ്റിച്ച് വരുന്ന വാഹനം കണ്ടാൽ നമ്മിൽ പലരും പ്രതികരിക്കില്ല…കൂടി വന്നാൽ രണ്ട് ചീത്ത ഉറക്കെ വിളിച്ച് പറയും. എന്നാൽ റോങ് സൈഡി കയറി വന്ന ജീപ്പിനെ കടത്തി വിടാതെ നെഞ്ചു വിരിച്ച് നിന്ന യുവാവിന്റെ വീഡിയോ ഏറെ ആവേശത്തോടെയാണ് നാം കണ്ടത്. വീഡിയോ മിനിറ്റുകൾ കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.

അന്ന് മുതൽ ജനം തിരയുകയായിരുന്നു…ആരാണാ ധൈര്യശാലി ? ഒടുവിൽ ഉത്തരം ലഭിച്ചു- ആ യുവാവാണ് സാഹിൽ ബാട്ടവ്. മധ്യപ്രദേശ് സ്വദേശിയായ ഈ യുവാവ് ഇന്ന് സോഷ്യൽ മീഡിയയിലെ താരമാണ്.

this is the brave man who taught SUV driver a lesson

നിയമം തെറ്റിച്ച കറുത്ത ഥാർ ജീപ്പിൻറെ മുന്നിൽ സാഹിൽ് ബൈക്ക് നിർത്തി അതിൽ നിന്നും ഇറങ്ങാതെ ഇരിക്കുകയായിരുന്നു. ബൈക്ക് മാറ്റുന്നതിനായി ജീപ്പ് മുന്നിലേക്കെടുത്ത് ഭയപ്പെടുത്താൻ ഡ്രൈവർ ശ്രമിച്ചിട്ടും പതിറാതിരിക്കുതാണ് സാഹിലിനെ താരമാക്കിയിരിക്കുന്നത്.

this is the brave man who taught SUV driver a lesson

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top