ജിഎസ്ടിയിൽ ഇരുന്നൂറോളം ഉൽപന്നങ്ങൾക്ക് ഇളവ് ഇന്ന് പ്രഖ്യാപിക്കും

ജിഎസ്ടിയിൽ ഇരുന്നൂറോളം ഉൽപന്നങ്ങൾക്ക് ഇളവ് പ്രഖ്യാപിക്കാനൊരുങ്ങി ജിഎസ്ടി കൗൺസിൽ. ജിഎസ്ടി കൗൺസിൽ ഇന്ന് തന്നെ ഇളവു പ്രഖ്യാപിച്ചേക്കുമെന്നും സൂചനയുണ്ട്.
ജിഎസ്ടിയിലെ പാകപ്പിഴകൾ പരിഹരിക്കാനായുള്ള ഫിറ്റ്‌മെന്റ് കമ്മിറ്റിയുടെ ശുപാർശകൾ പരിഗണിച്ചാണ് നീക്കം. ഗുവാഹത്തിയിൽ നടക്കുന്ന ജിഎസ്ടി കൗൺസിൽ യോഗം ശുപാർശകൾ പരിഗണിക്കുന്നുണ്ട്.
ജിഎസ്ടിയുടെ ഏറ്റവും കൂടിയ നിരക്കായ 28% ബാധകമായിട്ടുള്ളവയിൽ ഇരുന്നൂറോളം ഉൽപന്നങ്ങൾക്ക് ഇളവ് അനുവദിക്കണന്ന ശുപാർശയാണ് കമ്മിറ്റി പരിഗണിക്കുന്നതെന്നാണ് വ്യക്തമാകുന്നത്. 18% നികുതി ബാധകമായ ഏതാനും ഉൽപന്നങ്ങളുടെ കാര്യത്തിലും ഇളവുണ്ടായേക്കും.
200 items gst to cut down
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here