ഇൻഷുറൻസ് പോളിസികൾക്ക് ആധാർ നിർബന്ധമാക്കിക്കൊണ്ട് ഉത്തരവ് ഇറങ്ങി

എല്ലാത്തരം ഇൻഷുറൻസ് പോളിസികൾക്കും ആധാർ നിർബന്ധമാക്കിക്കൊണ്ട് ഉത്തരവ് പുറത്തുവന്നു. ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി (ഐ.ആർ.ഡി.എ) ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ഇത് എല്ലത്തരം ഇൻഷുറൻസ് പോളിസികൾക്കും ബാധകമാണ്. സർക്കാർ സേവനങ്ങൾക്ക് ആധാർ നിർബന്ധമാക്കിയ നിയമത്തെ ആധാരമാക്കിയാണ് ലൈഫ്, ആരോഗ്യ, അപകട ഇൻഷുറൻസ് അടക്കമുള്ള പോളിസികൾക്ക് ആധാർ നിർബന്ധമാക്കിയിരിക്കുന്നത്.
നിലവിലെ പോളിസി ഉടമകളും പുതുതായി പോളിസി എടുക്കുന്നവരും ആധാർ നമ്പർ പാൻ നമ്പറുമായും പോളിസിയുമായും ബന്ധിപ്പിക്കണമെന്ന് ഐ.ആർ.ഡി.എ ഉത്തരവിൽ പറയുന്നു.
aadhar mandatory for insurance policy
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here