ലേക്ക് പാലസില്‍ പരിശോധന നടത്താനാവില്ലെന്ന് റിസോര്‍ട്ട് അധികൃതര്‍

lake palace

തോമസ് ചാണ്ടിയുടെ ഉടമസ്ഥതയില്‍ ഉള്ള ലേക് പാലസ് റിസോര്‍ട്ടില്‍ റവന്യൂ വിഭാഗത്തിന്റെ പരിശോധന നടത്താനാകില്ലെന്ന് റിസോര്‍ട്ട് അധികൃതര്‍. പരിശോധന സംബന്ധിച്ച നഗര സഭയുടെ നോട്ടീസിനാണ് റിസോര്‍ട്ട് അധികൃതരുടെ മറുപടി. സഞ്ചാരികള്‍ നേരത്തെ മുറികള്‍ ബുക്ക് ചെയ്തിട്ടുണ്ടെന്നും ജനുവരിയില്‍ പരിശോധന നടത്താമെന്നുമാണ് റിസോര്‍ട്ടിന്റെ ഉടസ്ഥരായ വാട്ടര്‍വേള്‍ഡ് കമ്പനിയുടെ എംഡി നല്‍കിയ മറുപടി. എന്നാല്‍ ഇത് കണക്കിലെടുക്കാതെ പരിശോധന നടത്തുമെന്ന് സൂചനയുണ്ട്.

lake palace

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top