ജിഎസ്ടി 28% സ്ലാബിൽ ഇനി മുതൽ 50 ഉത്പന്നങ്ങൾ മാത്രം

ജിഎസ്ടിയിലെ റ്റേവും ഉയർന്ന സ്ലാബായ 28 ശതമാനത്തിൽ ഇനി മുതൽ 50 ഉത്പന്നങ്ങൾ മാത്രമാകും ഉണ്ടാവുക. ഇതോടെ ചോക്ലേറ്റ്, ചുയിംഗം, ഡിയോഡ്രന്റ്, ഷൂപോളിഷ്, ഷാമ്പൂ, സൗന്ദര്യവർധ വസ്തുക്കൾ, പോഷക പാനീയങ്ങൾ, സോപ്പ് പൊടി, മാർബിൾ എന്നിവയുടെ നികുതി കുറയും.
ജിഎസ്ടി കൗൺസിൽ യോഗത്തിനിടെ ബിഹാർ ധനകാര്യമന്ത്രി സുശിൽ മോദിയാണ് ഇക്കാര്യം മാധ്യമപ്രവർത്തകരോട് വെളിപ്പെടുത്തിയത്. 227 ഉത്പന്നങ്ങളാണ് 28 ശതമാനം നികുതി സ്ലാബിൽ ഉണ്ടായിരുന്നത്. 28 % സ്ലാബിൽ നിന്ന് പുറത്തായ ഉത്പന്നങ്ങൾ 18% സ്ലാബിലേക്കാണ് പോകുന്നത്.
അതേസമയം, പെയിന്റ്, സിമെന്റ് തുടങ്ങിയവയെയും വാഷിങ് മെഷീൻ, എയർ കണ്ടീഷണർ തുടങ്ങിയ ലക്ഷ്വറി ഉത്പന്നങ്ങളെയും 28 ശതമാനം നികുതിയിൽതന്നെ നിലനിർത്തും.
only 50 items in GST 28% slab
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here