Advertisement

പ്രവാസിവോട്ട്: ബില്ല് ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കും

November 10, 2017
Google News 1 minute Read
overseas citizen vote bill to presented in winter session

പ്രവാസി വോട്ട് യാഥാർത്ഥ്യമാക്കാൻ ജനപ്രാതിനിധ്യ നിയമം ഭേദഗതി ബില്ല് പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കും. സുപ്രീംകോടതിയെയാണ് കേന്ദ്ര സർക്കാർ ഇക്കാര്യം അറിയിച്ചത്. പകരക്കാരെക്കൊണ്ട് വോട്ട് ചെയ്യിക്കാൻ സൗകര്യം ഒരുക്കുന്നതാണ് ഭേദഗതി.

പ്രവാസികൾക്ക് വോട്ട് ചെയ്യാനുള്ള അവസരം ഒരുക്കണമെന്ന ആവശ്യം 2014 ലാണ് കോടതിയുടെ മുന്നിലെത്തുന്നത്. പ്രവാസികൾക്ക് വോട്ടവകാശം നൽകുന്ന കാര്യത്തിൽ നിയമത്തിലും ചട്ടങ്ങളിലും ഭേദഗതി വരുത്തനാവുമോയെന്ന് അടിയന്തിരമായി അറിയിക്കാൻ സുപ്രീം കോടതി കേന്ദ്ര സർക്കാറിനോട് നിർദ്ദേശിച്ചിരുന്നു. തുടർന്ന് നിയമം ഭേദഗതിചെയ്യാമെന്ന് കേന്ദ്ര സർക്കാർ നിലപാടെടുത്തിരുന്നു.

ബില്ലിന്റെ രൂപരേഖ തയ്യാറായാൽ പാർലമെന്റിന്റെ ഇരു സഭകളിലും പാസാക്കിയെടുക്കും. ജനപ്രാതിനിത്യ നിയമത്തിലെ 8, 20, 60 വകുപ്പുകളാണ് ഭേദഗതി ചെയ്യുക. പ്രോക്‌സി വോട്ട് ചെയ്യാൻ പ്രവാസി വോട്ടർ സ്വന്തം മണ്ഡലത്തിലെ വോട്ടറായ പകരക്കാരനെ നിർദ്ദേശിക്കണം. പകരക്കാരൻ ആരെന്നതു സംബന്ധിച്ച് ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റോ നോട്ടറിയോ സാക്ഷ്യപ്പെടുത്തി വേണം അപേക്ഷിക്കാൻ.

 

overseas citizen vote bill to presented in winter session

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here