ഓഹരി വിപണിയില്‍ കൃത്രിമം; രൂപാനിയ്ക്ക് എതിരായ നടപടി മാറ്റി

ഓഹരി വിപണിയില്‍ കൃത്രിമം കാണിച്ചതിന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാനിയുടെ കുടുംബം ഉള്‍പ്പെടെ 22 വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും പിഴയീടാക്കാനുള്ള സൈബിയുടെ നീക്കം മാറ്റി.വിഷയത്തില്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യവീണ്ടും വാദം കേള്‍ക്കണമെന്ന് സെക്യൂരിറ്റീസ് അപ്പലേറ്റ് ട്രിബ്യൂണല്‍ നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് നടപടി.കക്ഷികള്‍ മൂന്നാഴ്ചക്കുള്ളില്‍ മറുപടി നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
സാരംഗ് കെമിക്കല്‍സ് എന്ന ചെറുകമ്പനിയുടെ ഓഹരിവില കൃത്രിമമായി പെരുപ്പിച്ചു വില്‍പന നടത്തി ലാഭമുണ്ടാക്കിയതിനാണ് സെബി പിഴയീടാക്കിയത്. 2011ലാണ് സംഭവം നടന്നത്. രുപാനിയ്ക്ക് 15ലക്ഷം രൂപയാണ് പിഴ വിധിച്ചത്. ഹിന്ദു അവിഭക്ത കുടുംബം എന്ന നിലയിലാണ് രുപാനി ഓഹരി ഇടപാടു നടത്തിയിരുന്നത്.. ഓഹരിവില കൃത്രിമമായി പെരുപ്പിച്ചു കാണിച്ച ശേഷം ഇവരുടെ കൈവശമുള്ള ഓഹരികള്‍ പുറത്തുള്ളവര്‍ക്ക് വിറ്റൊഴിച്ച് ലാഭമുണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here