ദേവസ്വം ബോർഡുകളുടെ കാലാവധി ചുരുക്കി

thiruvithamkur devaswom board tenure cut short to two years governor signed in devaswom board ordinance, devaswom board a padmakumar appointed as travancore devaswom board major irregularities in dewaswom board

ദേവസ്വം ബോർഡുകളുടെ കാലാവധി ചുരുക്കി  രണ്ട് വർഷമാക്കാനുള്ള ഓർഡിനൻസിന് അംഗികാരം. മന്ത്രിസഭായോഗമാണ് തീരുമാനം എടുത്തത്. മൂന്നിൽ നിന്നും രണ്ട് വർഷമായാണ് കാലാവധി കുറച്ചത്. ഇതോടെ ദേവസ്വംബോർഡ് പ്രസിഡന്റ് സ്ഥാനത്തുനിന്നും പ്രയാർ ഗോപാലകൃഷ്ണൻ പുറത്തായി.

ദേവസ്വം ബോർഡ് അംഗങ്ങളുടെ സിറ്റിംഗ് ഫീസും ശമ്പളവും സർക്കാർ തീരുമാനിക്കാനും പ്രത്യേകമന്ത്രിസഭായോഗം തീരുമാനിച്ചു. കോൺഗ്രസ് നേതാവായ പ്രയാർ ഗോപാലകൃഷ്ണനെ കഴിഞ്ഞ യുഡിഎഫ് സർക്കാരാണ് നിയമിച്ചത്. എന്നാൽ ഇടതുമുന്നണി അധികാരത്തിലേറിയ ശേഷം പല കാര്യങ്ങളിലും സർക്കാരുമായി പ്രയാർ ഗോപാലകൃഷ്ണൻ ഏറ്റുമുട്ടലിന്റെ പാതയിലായിരുന്നു. ഏറ്റവുമൊടുവിൽ ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിലും സർക്കാർ തീരുമാനത്തിന് എതിരായിരുന്നു പ്രയാർ ഗോപാലകൃഷ്ണന്റെ നിലപാട്.

 

thiruvithamkoor devaswom board tenure cut short to two years

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top