നാല് വര്‍ഷത്തിനുള്ളില്‍ എടിഎം കൗണ്ടറുകളും, ഡെബിറ്റ് കാര്‍ഡുകളും ഉണ്ടാകില്ല: അമിതാബ് കാന്ത്

amitab kanth

അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് എടിഎം കൗണ്ടറുകളും, ഡെബിറ്റ് ക്രെഡിറ്റ് കാര്‍ഡുകളും അപ്രസക്തമായി മാറുമെന്ന് നീതി ആയോഗ് സിഇഒ അമിതാബ് കാന്ത്. മൊബൈല്‍ മാത്രം ഉപയോഗിച്ച് സാമ്പത്തിക ഇടപാട് നടത്തുന്ന കാലം വിദൂരമല്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ മൊബൈല്‍ ഫോണ്‍ കണക്ഷനുകളും, ബാങ്ക് അക്കൗണ്ടുകളും ഉള്ള രാജ്യമാണ് ഇന്ത്യ. അതുകൊണ്ട് തന്നെ ഭാവിയില്‍ ഡിജിറ്റല്‍ ഇടപാടുകളില്‍ വന്‍ വര്‍ധന ഉണ്ടാവാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top