സഞ്ചാരികളെ പരിഭ്രാന്തിയിലാക്കി ഉഗ്രവിഷമുള്ള ആയികരക്കണക്കിന് ജെല്ലിഫിഷുകൾ തീരത്തടിഞ്ഞു

ദൂരെ നിന്ന് നോക്കിയാൽ പ്ലാസ്റ്റിക് കുപ്പികൾ വലിച്ചെറിഞ്ഞത് പോലെ. നമ്മുടെ ചെറായിയിലും, ഫോർട്ട് കൊച്ചി ബീച്ച് പരിസരത്തെയും സ്ഥിരം കാഴ്ചയാണ് ഇത്. എന്നാൽ അടുത്ത് വന്നപ്പോഴാണ് കാര്യ മനസ്സിലായത്. അത് പ്ലാസ്റ്റിക് കുപ്പിയല്ല, ഉഗ്രവിഷമുള്ള ജെല്ലി ഫിഷാണ് !!
ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത്‌വെയിൽ ബീച്ചിലാണ് സഞ്ചാരികളെ പരിബ്രാന്തിയിലാക്കി നൂറികണക്കിന് ജെല്ലിഫിഷുകൾ തീരത്തടിഞ്ഞത്. ആദ്യം രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഈ അപൂർവ്വ കാഴ്ച ക്യാമറയിൽ പകർത്താതെ പോകാൻ സഞ്ചാരിയായ ബ്രറ്റിന് മനസ്സുവന്നില്ല. എന്നാൽ ഈ ജല്ലിഫിഷുകൾക്കൊപ്പം പോസ് ചെയ്യണമെങ്കിൽ വഴുവഴുപ്പുള്ള പാറക്കൂട്ടങ്ങളുടെ മുകളിലൂടെ ചവിട്ടി നടന്ന് അവിടെ ചെന്ന് ഇരിക്കണം.
ആദ്യം ഒന്ന് മടിച്ചെങ്കിലും പിന്നീട് രണ്ടു കൽപ്പിച്ച് ബ്രറ്റ് പോസ് ചെയ്തു. ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചതോടെ ചിത്രവും ബ്രറ്റും വൈറൽ !!
ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ബ്രറ്റ് കാൽ വഴുതി ആ ജെല്ലിഫിഷുകൾക്ക് മീതെ വീണിരുന്നെങ്കിൽ മരണം ഉറപ്പായിരുന്നേനെ. ശരീരത്തിൽ 90 ശതമാനത്തിലധികം ജലമുള്ള ജലജീവിയാണ് ജെല്ലിഫിഷ്. കുടയുടെ ആകൃതിയിലുള്ള ശരീരവും ടെന്റക്കിളുകളും ഉള്ള ഇവയെ എല്ലാ സമുദ്രങ്ങളിലും കാണാം. ഇവ ഉത്പാദിപ്പിക്കുന്ന ചില രാസവസ്തുക്കൾ കാൻസറിനും ഹൃദ്രോഗത്തിനുമുള്ള ഔഷധങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്നുണ്ടെങ്കിലും മനുഷ്യനെവരെ കൊല്ലാൻ ശേഷിയുള്ള വിഷമാണ് ജെല്ലിഫിഷുകൾക്കുള്ളത്.
Blanket of Jellyfish Washed Ashore
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here