Advertisement

ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം; ഗുരവായൂരിലും പാവറട്ടിയിലും നിരോധനാജ്ഞ

November 13, 2017
Google News 0 minutes Read
curfew at guruvayur and pavaratty

ഗുരുവായൂരിൽ ആർഎസ്എസ് പ്രവർത്തകൻ വെട്ടേറ്റു മരിച്ച സംഭവത്തെ തുടർന്ന് ഗുരുവായൂർ, പാവറട്ടി പോലീസ് സ്‌റ്റേഷൻ പരിധികളിൽ ജില്ലാ കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

അതേസമയം, ഗുരുവായൂർ, മണലൂർ നിയോജകമണ്ഡലങ്ങളിൽ ബി.ജെ.പി. ഹർത്താലിനും ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ.

ഇന്നലെ ഉച്ചയ്ക്കാണ് നെന്മിനി ബലരാമക്ഷേത്രത്തിന് നൂറുമീറ്റർ അകലെയായി നെന്മിനി കടവള്ളി ലക്ഷംവീട് കോളനിയിൽ വടക്കേതരകത്ത് അംബികയുടെ മകൻ ആനന്ദൻ (28) വെട്ടേറ്റ് മരിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here