ഇറാനിൽ വൻ ഭൂചലനം; 67 മരണം; ഗൾഫിലും വിവിധയിടങ്ങളിൽ ഭൂചലനം

ഇറാൻ- ഇറാഖ് അതിർത്തിയിൽ റിക്ടർസ്‌കെയിലിൽ 7.2 ശതമാനം ഭൂചലനം അനുഭവപ്പെട്ടതായി അമേരിക്കൻ ഭൂകമ്പ പഠനകേന്ദ്രം അറിയിച്ചു. സംഭവത്തിൽ 67 മരിച്ചു. 300 ഓളം പേർക്ക് പരിക്കുണ്ട്.
കുവൈത്ത് അടക്കം ഗൾഫിന്റെ വിവിധ ഭാഗങ്ങളിൽ ഭൂമികുലുക്കം അനുഭവപ്പെട്ടു. ഇന്നലെ രാത്രി രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ അനുഭവപ്പെട്ട ഭൂമികുലുക്കം ജനങ്ങളെ പരിഭ്രാന്തരാക്കി. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
രാത്രി പ്രാദേശിക സമയം ഒമ്പതരയോടെയാണ് കുവൈത്തിൽ വിവിധ സ്ഥലങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടത്. തുടർന്ന് ജനങ്ങൾ കെട്ടിടങ്ങളിൽ നിന്ന് റോഡിലിറങ്ങി നിന്നു. രാജ്യത്ത് മലയാളികൾ തിങ്ങിപാർക്കുന്ന അബ്ബാസിയ, മങ്കാഫ്, റിഗ്ഗഇ, ഫർവാനിയ, ഫഹാഹീൽ മേഖലകളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇറാഖിലും ഇറാനിലും അനുഭവപ്പെട്ട ഭൂമികുലുക്കത്തിന്റെ തുടർചലനങ്ങളാണ് കുവൈത്തിലും യുഎഇയുടെ വിവിധഭാഗങ്ങളിലും അനുഭവപ്പെട്ടതെന്നാണ് റിപ്പോർട്ട്.
massive earthquake hits iran-iraq border and gulf countries
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here