Advertisement

കൊല്ലം ട്രിനിറ്റി സ്‌കൂൾ വിദ്യാർത്ഥിനിയുടെ ആത്മഹത്യ; അധ്യാപികമാർക്ക് മുൻകൂർ ജാമ്യം

November 13, 2017
Google News 1 minute Read
court to hear kollam trinity school teachers anticipatory bail plea teachers get anticipatory bail in trinity student suicide case

കൊല്ലം ട്രിനിറ്റി സ്‌കൂളിലെ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത
കേസിൽ രണ്ട് അധ്യാപികമാർക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. അധ്യാപികമാർ 17 ന് മജിസ്‌ട്രേറ്റ് മുൻപാകെ ഹാജരായി ജാമ്യമെടുക്കണം. 18 ,19 , 20 തിയതികളിൽ അന്വേഷണ ഉദ്യോഗസ്ഥൻ മുൻപാകെ ഹാജരാവണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. കൂടാതെ എല്ലാ ശനിയാഴ്ചകളിലും പൊലീസ് സ്റ്റേഷനിലും ഹാജരാവണമെന്നും കോടതി നിർദ്ദേശിച്ചു.

സഹോദരിയുടെ ക്ലാസിലെ വിദ്യാർത്ഥികളുമായി ഉണ്ടായ നിസാര കശപിശയെ തുടർന്ന് ഗൗരി നേഘ എന്ന പത്താം ക്ലാസുകാരിയെ അധ്യാപികമാർ ചോദ്യം ചെയ്തതാണ് പെൺകുട്ടിയുടെ ആത്മഹത്യയിൽ കലാശിച്ചത്.

പരാതികളിൽ വിജിലൻസ് ഡയറക്ടർ പരിശോധിച്ച ശേഷം കേസെടുത്താൽ മതിയെന്ന സർക്കാർ ഉത്തരവിൽ ഹൈക്കോടതി ഇടപെട്ടില്ല. ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടറായിരിക്കെ പരാതികളിൽ കേസെടുക്കാൻ വിജിലൻസ് യൂണിറ്റ് ഡിവൈഎസ്പിമാർക്ക് നിർദ്ദേശം നൽകിയിരുന്നു . പരാതികളിൽ മേലധികാരികൾക്ക് പരാതികളും കോടതി ഇടപെടലും തുടർകഥ ആയതിനെ തുടർന്നാണ് സർക്കാർ ഉത്തരവിറക്കിയത്.

kollam trinity lyceum school

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here