തോമസ് ചാണ്ടിയോട് ഹർജി പിൻവലിക്കുന്നുണ്ടോയെന്ന് കോടതി

ചാണ്ടിക്കെതിരെ വീണ്ടും കോടതി. തോമസ് ചാണ്ടിയോട് ഹർജി പിൻവലിക്കുന്നുണ്ടോയെന്ന് കോടതി.
ഹർജി നൽകിയതിലുടെ മന്ത്രിസഭയിൽ വിശ്വാസമില്ലന്ന് പ്രഖ്യാപിച്ചുവെന്നും, മുഖ്യമന്ത്രിയിലും സർക്കാരിലും നിങ്ങൾക്ക് വിശ്വാസമില്ലേയെന്നും, സർക്കാർ കക്ഷിയായ കേസിൽ ഹർജി നൽകിയത് അനുചിതമെന്ന് കോടതി പറഞ്ഞു. നിങ്ങൾ വെറും വ്യക്തി മാത്രമല്ലന്നും നിങ്ങൾ മന്ത്രിസഭയുടെ ഭാഗമാണെന്നും കോടതി പറഞ്ഞു. തർക്ക ഭൂമിയുടെ ഉടമയാണ് ചാണ്ടിയെന്ന് സർക്കാർ കോടതിയിൽ പറഞ്ഞു.
വാട്ടർ വേൾഡ് കമ്പനി ആരുടേതെന്നും, ഓഹരി ഉടമകൾ ആരൊക്കെയെന്നും കോടതി പറഞ്ഞു. ചാണ്ടിക്കുവേണ്ടിയല്ല വ്യക്തിപരമായാണ് ഹാജരായതെങ്കിൽ താങ്കൾ നടപടിക്ക് യോഗ്യനാണെന്ന് തൻഖയോട് കോടതി പറഞ്ഞു.
ഹർജി നൽകിയത് നടപടി ക്ഷണിച്ചു വരുത്താവുന്ന കുറ്റമെന്നും, ചാണ്ടി വ്യക്തിയാണെങ്കിൽ കളക്ടർക്ക് എന്തുകൊണ്ട് പരാതി നൽകുന്നില്ലെന്ന് കോടതി ചോദിച്ചു. കളക്ടർക്ക് പരാതി നൽകുകയാണെങ്കിൽ പൗരൻ എന്ന നിലയിൽ നൽകണം. മന്ത്രിയെന്ന നിലയിൽ പരാതി നൽകാനാവില്ല. രാജി വെച്ചിട്ടു വേണം കളക്ടർക്ക് പരാതി നൽകാനെന്നും കോടതി പറഞ്ഞു.
ചാണ്ടിയുടെ ഹർജി സർക്കാരിനെതിരായതിനാൽ പരിഗണിക്കാനാവില്ലെന്നും, ഹർജി നൽകിയത് കൂട്ടുത്തരവാദിത്തത്തിന്റെ ലംഘനമാണെന്നും കോടതി പറഞ്ഞു. ഹർജി പിൻവലിക്കുന്നോ എന്നും കോടതി പറഞ്ഞു. തീരുമാനം ഉച്ചയ്ക്ക് 1.45 ന് അറിയിക്കണമെന്നും കോടതി പറഞ്ഞു.
thomas chandy, high court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here