കത്തികൊണ്ട് തന്റെ ഫ്ളക്സ് കുത്തിക്കീറുന്ന വീഡിയോ.. കമല്‍ഹാസന്റെ പ്രതികരണം

തന്റെ മുഖമുള്ള ഫ്ളക്സ് കത്തികൊണ്ട് കുത്തിക്കീറുന്ന കുട്ടികളുടെ വീഡിയോയ്ക്ക് പ്രതികരണവുമായി കമല്‍ഹാസന്‍ എത്തി. എന്റെ കുട്ടികള്‍, എത്ര സങ്കടകരമാണിത്! ഇതിലും ഭേദം ഒരു കൊച്ചുകുട്ടി എന്നെ കുത്തിക്കൊത്തിരുന്നെങ്കിൽ എന്നു ഞാനാഗ്രഹിച്ച് പോകുകയാണ്,പ്രകൃതിയുടെ നിയമമനുസരിച്ച് ഒരു ദിവസം ഞാൻ മരിക്കും. എന്നാൽ അതുവരെ സന്തോഷവാനായിരിക്കാനുള്ള അവകാശം എനിക്കുണ്ട്. എന്നെ കൊലപ്പെടുത്താൻ ശ്രമിച്ചോളൂ. എന്നാലും ഞാൻ വിജയിക്കും എന്നാണ് കമല്‍ഹാസന്റെ പ്രതികരണം. കഴിഞ്ഞ ദിവസം മുതലാണ് ഈ വീഡിയോ വ്യാപകമായി പ്രചരിച്ചത്. രണ്ട് കുട്ടികളാണ് കത്തി കൊണ്ട് ഫ്ലക്സ് കുത്തിക്കീറുന്നത്. അവനെ വിടരുത്, കുത്തൂ എന്നൊക്കെയുള്ള ആക്രോശം വീഡിയോയ്ക്ക് പുറകില്‍ കേള്‍ക്കാം.
புரியாதவர்க்கு புரியும்படியாய்https://t.co/E1GviHPDnF
— Kamal Haasan (@ikamalhaasan) 14 November 2017
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here