Advertisement

മന്ത്രി സ്ഥാനം എന്‍സിപിയ്ക്കായി ഒഴിച്ചിടുമെന്ന് ഉറപ്പ് ലഭിച്ചതായി തോമസ് ചാണ്ടി

November 15, 2017
0 minutes Read
thomas chandi thomas chandy didnt break law says NCP

രാജി വയ്ക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്ന് തോമസ് ചാണ്ടി.മുഖ്യമന്ത്രി തന്നോട് രാജി ആവശ്യപ്പെട്ടിട്ടില്ല. സിപിഐ യുടെ നിലപാടാണ് രാജിയ്ക്ക് കാരണമായതെന്നും തോമസ് ചാണ്ടി പറഞ്ഞു. ഈ സ്ഥാനം എന്‍സിപിയ്ക്കായി ഒഴിച്ചിടും. തോമസ് ചാണ്ടിയോ, എകെ ശശീന്ദ്രനോ ആദ്യം ആരാണ് കുറ്റവിമുക്തനായി തിരിച്ച് വരുന്നത്, അവര്‍ക്ക് മന്ത്രിയായി സ്ഥാനമേല്‍ക്കാമെന്നാണ് മുഖ്യമന്ത്രി തന്നോട് വ്യക്തമാക്കിയതെന്ന് തോമസ് ചാണ്ടി വ്യക്തമാക്കിയത്.
കയ്യേറ്റം സംബന്ധിച്ച വിഷയത്തില്‍ നാളെ സുപ്രീം കോടതിയെ സമീപിക്കുമെന്നും തോമസ് ചാണ്ടി വ്യക്തമാക്കി. അതേ സമയം തോമസ് ചാണ്ടിയുടെ രാജി കത്ത് ലഭിച്ചുവെന്നും അത് ഗവര്‍ണ്ണര്‍ക്ക് കൈമാറിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top