50ലക്ഷം അനിതയുടെ നാടിന്; ഇതാണ് യഥാര്‍ത്ഥ മക്കള്‍ സെല്‍വന്‍
ക്യാമറയ്ക്ക് പിന്നിലെ ചെയ്തികളാണ് മക്കള്‍ സെല്‍വന്‍ എന്ന വിളി പേര് തമിഴ് നടന്‍ വിജയ് സേതുപതിയ്ക്ക് നേടി കൊടുത്തത്. ഈ പേര് അന്വര്‍ത്ഥമാക്കും വിധം മറ്റൊരു പ്രവൃത്തികൂടി ചെയ്തിരിക്കുകയാണ് വിജയ് സേതു പതി ഇപ്പോള്‍. തമിഴ്‌നാട്ടില്‍ മെഡിക്കല്‍ പ്രവേശനം ലഭിക്കാതെ ആത്മഹത്യ ചെയ്ത ചെയ്ത അനിതയുടെ ജില്ലയായ അരിയല്ലൂരിലെ പ്രാഥമിക വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിന് 50ലക്ഷം നല്‍കിയിരിക്കുകായാണ് താരം. അനില്‍ ഫുട് പ്രൊഡക്റ്റ്സ് എന്ന കമ്പനിയുടെ ബ്രാന്റ് അംബാസിഡറാകുന്നതിന് ലഭിച്ച കരാര്‍ തുകയില്‍ നിന്ന് 50ലക്ഷമാണ് താരം ഇതിനായി മാറ്റിവച്ചത്. ജില്ലയിലുള്ള 774 അംഗന്‍വാടികള്‍ക്കും അയ്യായിരം രൂപ വീതവും സംസ്ഥാനത്തെ പത്ത് അന്ധവിദ്യാലയങ്ങള്‍ക്കും പതിനൊന്ന് ബധിര വിദ്യാലയങ്ങള്‍ക്കുമായി പത്ത് ലക്ഷത്തി അന്‍പതിനായിരവും അനിതയുടെ പേരില്‍ സര്‍ക്കാര്‍ മുഖേന നല്‍കുമെന്നാണ് വിജയ് സേതുപതി വ്യക്തമാക്കിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here