Advertisement

പത്മാവതിയെ അവതരിപ്പിച്ച ദീപികയുടെ മൂക്ക് മുറിക്കുമെന്ന് ഭീഷണിപ്പെടുത്തി രാജ്പുത് സേന

November 16, 2017
Google News 0 minutes Read
padmavati padmavati banned in gujarat

സഞ്ജയ് ലീല ബൻസാലിയുടെ പുതിയ ചിത്രം പത്മാവതിയിൽ പത്മാവതിയായി വേഷമിട്ട ദീപിക പദുക്കോണിനെ ഭീഷണിപ്പെടുത്തി രജപുത്ര കർണി സേന.

ചിത്രത്തിൽ റാണി പത്മാവതിയെ അവതരിപ്പിച്ച ദീപിക പദുക്കോണിന്റെ മൂക്ക് ചെത്തും എന്നാണ് സേനയുടെ ഭീഷണി. സേനയുടെ രാജസ്ഥാൻ ഘടകം അധ്യക്ഷൻ മഹിപാൽ സിങ് മക്രാനയും കൺവീനർ ലോകേന്ദ്ര സിങ് കാൽവിയും ഭീഷണിയുമായി രംഗത്തുവന്നിരിക്കുന്നത്. വേണ്ടിവന്നാൽ രാമായണത്തിലെ ശൂർപ്പണഖയെപ്പോലെ ദീപികയുടെ മൂക്ക് ചെത്താൻ ഞങ്ങൾ മടിക്കില്ല എന്നായിരുന്നു വാർത്താസമ്മേളനത്തിൽ കാൽവിയുടെ ഭീഷണി.

പത്മാവതി സിനിമ പ്രദർശിപ്പിച്ചാൽ ദേശവ്യാപക പ്രക്ഷോഭമുണ്ടാകുമെന്ന് രാജ്പുത്് കർണി സേനയുടെ ഭീഷണി. സഞ്ജയ് ലീലാ ബൻസാലിയുടെ സിനിമയിൽ ചരിത്ര വിരുദ്ധമായ കാര്യങ്ങളാണെന്നാരോപിച്ച് വിവിധ കോണുകളിൽനിന്ന് പ്രതിഷേധം ഉയരുകയാണ്.

ഗുരുഗ്രാം, പാട്‌ന, ലഖ്‌നൗ, ഭോപ്പാൽ തുടങ്ങിയ സ്ഥലങ്ങളൽ സിനിമ റിലീസിനു മുമ്പേ റാലികൾ നടത്തുമെന്ന് രജ്പുത് കർണി സേനയുടെ സ്ഥാപകൻ ലോകേന്ദ്ര സിങ് കാൽവി പ്രഖ്യാപിച്ചു. സിനിമ പൂർണ്ണമായി നിരോധിക്കണമെന്നും, ഒരു തരത്തിലുള്ള പരിഷ്‌കാരവും മാറ്റവും വരുത്തിയിട്ടു കാര്യമില്ലെന്നും, വിഷയത്തിൽ പ്രധാനമന്ത്രി ഇടപെടണമെന്നും കാൽവി പറയുന്നു. സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് കിട്ടിയാലും പ്രദർശനം മൂന്നു മാസത്തേക്ക് തടയാൻ സർക്കാരിന് നിയപ്രകാരം അധികാരമുണ്ടെന്ന് കാൽവി വിശദീകരിച്ചു.

ദീപിക പദ്‌കോൺ, രൺവീർ സിങ്, ഷാഹിദ് കപൂർ തുടങ്ങിയവർ അഭിനയിച്ച പദ്മാവതി ജനുവരി മുതൽ വിവാദത്തലാണ്. രാജ്പുത് കർണി സേന സംവിധായകൻ ബൻസാലിയെ ജയ്പൂർ സിനിമാ സെറ്റിൽ ആക്രമിക്കാൻ ശ്രമിച്ചിരുന്നു. സിനിമയിൽ അലാവുദീൻ ഖിൽജിയും റാണി പദ്മാവതിയും തമ്മിൽ പ്രണയിക്കുന്നതായി രംഗങ്ങൾ ഉണ്ടെന്നാണ് സേനയുടെ വാദം. എന്നാൽ, ചിത്രത്തിൽ അങ്ങനെയില്ലെന്ന് ബൻസാൽ പറയുന്നു.

ചിത്രം സർട്ടിഫൈ ചെയ്യുന്നതിന് മുമ്പ് അതിൽ ചരിത്ര വസ്തുതകൾ വളച്ചൊടിച്ചിട്ടുണ്ടോ എന്ന കാര്യവും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തർ പ്രദേശ് സർക്കാരും ആഭ്യന്തരമന്ത്രാലയത്തിന് കത്തയിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here