Advertisement

മാനന്തവാടിയില്‍ ദൃശ്യം മോഡല്‍ കൊല

November 16, 2017
1 minute Read
murder

മാനന്തവാടിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ തറയില്‍ മൃതദേഹം കുഴിച്ചിട്ട നിലയില്‍. എടവക പൈങ്ങാട്ടിരി നല്ലൂര്‍നാട് വില്ലേജ് ഓഫീസിന് എതിര്‍വശത്ത് നിര്‍മ്മാണത്തിലിരിക്കുന്ന വീടിനുള്ളില്‍ നിന്നാണ് പുരുഷന്റേതെന്ന് സംശയിക്കുന്ന മൃതദേഹം ലഭിച്ചത്. മൃതദേഹത്തിന് ഒരു മാസത്തെ പഴക്കം കണക്കാക്കുന്നുണ്ട്. മണ്ണ് ഇളകിയത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് മുകളില്‍ ചെങ്കല്ല് കയറ്റി വച്ച നിലയിലായിരുന്നു. മാനന്തവാടി പോലീസ് അന്വേഷണം ആരംഭിച്ചു.

murder

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top