Advertisement

സ്‌കൂളുകളിൽ ഒരു മണിക്കൂർ കായിക പരിശീലനം നിർബന്ധമാക്കുന്നു

November 16, 2017
Google News 0 minutes Read
one hour sports training to be mandatory in school

സ്‌കൂൾ വിദ്യാർഥികൾക്ക് എല്ലാദിവസവും ഒരു മണിക്കൂർ കായിക പരിശീലനം നിർബന്ധമാക്കുന്നു. ഇതിനായി സർക്കാർ പ്രതിനിധികളും ആക്ടിവിസ്റ്റുകളും അടങ്ങിയ സമിതി കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു. റിപ്പോർട്ട് അംഗീകരിച്ചാൽ സ്‌കൂളുകളിൽ ഒരു മണിക്കൂർ കായിക പരിശീലനം നിർബന്ധമാക്കും.

മാനവവിഭവശേഷി മന്ത്രാലയം സംഘടിപ്പിച്ച ശിൽപ്പശാലയിൽ നിന്നാണ് കായിക പരിശീലനം, മൂല്യാധിഷ്ഠിത വിദ്യാഭ്യാസം എന്നിവ സംബന്ധിച്ച ശുപാർശ സമർപ്പിക്കപ്പെട്ടത്.

കായിക വിദ്യാഭ്യാസം വിദ്യാഭ്യാസത്തിൻറെ ഒഴിച്ചുകൂടാനാകാത്ത ഭാഗമാക്കണമെന്നും പ്രത്യേകിച്ചും സ്‌കൂൾ വിദ്യാഭ്യാസത്തിൽ നിർബന്ധമാണെന്നും മാനവശേഷി മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു. മുഴുവൻ പ്രായത്തിലുള്ള വിദ്യാർഥികൾക്കും ഒരു മണിക്കൂർ കായിക പ്രവർത്തനം നിർബന്ധമാക്കാനാണ് ശുപാർശയെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here