പി.വി അന്‍വര്‍ എംഎല്‍എയ്ക്കെതിരെ ആദായ നികുതി വകുപ്പിന്റെ അന്വേഷണം

ഇടത് എംഎല്‍എ പി.വി അന്‍വര്‍ നികുതിവെട്ടിച്ചുവെന്ന പരാതിയിന്മേല്‍ ആദായ നികുതി വകുപ്പ് അന്വേഷണം തുടങ്ങി. വരുമാനത്തിന് അനുസരിച്ചുള്ള നികുതി അന്‍വര്‍ അടയ്ക്കുന്നില്ലെന്ന പരാതിയിലാണ് അന്വേഷണം.മുരുകേഷ് നരേന്ദ്രനാണ് കോഴിക്കോട് ജില്ലാ ഭരണ കൂടത്തിന് പരാതി നല്‍കിയത്. കഴിഞ്ഞ പത്തുവര്‍ഷമായി അന്‍വര്‍ നികുതി അടയ്ക്കാറില്ലെന്നാണ് പരാതി.
ആദായ നികുതി വകുപ്പിന്റെ കോഴിക്കോട് യൂണിറ്റിനാണ് അന്വേഷണ ചുമതല. അന്‍വര്‍ എംഎല്‍എയുടെ ഉടമസ്ഥതയില്‍ കോഴിക്കോട് കക്കാടംപൊയിലിലുള്ള പി.വി.ആര്‍ വാട്ടര്‍ തീം പാര്‍ക്ക് നിയമങ്ങള്‍ ലംഘിച്ചാണ് നിര്‍മിച്ചതാണെന്ന ആരോപണങ്ങള്‍ക്കിടെയാണ് അന്വേഷണം. പി.വി.ആര്‍ വാട്ടര്‍ തീം പാര്‍ക്കിന് പുറമേ മറ്റൊരു വാട്ടര്‍ തീം പാര്‍ക്ക് കൂടി അന്‍വറിന്റേതായി ഉണ്ട്. ഇതു കൂടാതെ മഞ്ചേരിയിൽ ഇന്റർനാഷണൽ സ്കൂളും വില്ല പ്രോജക്ടുമുണ്ട്.
ഒരാള്‍ക്ക് പരമാവധി 15 ഏക്കര്‍ കാര്‍ഷികേതര ഭൂമി മാത്രമേ കൈവശം വെക്കാവു എന്നിരിക്കെ അന്‍വറിന്‍റെ കൈവശം 203 ഏക്കര്‍ ഭൂമിയുണ്ടെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. വെറും നാല് ലക്ഷം മാത്രമാണ് തന്‍റെ വരുമാനം എന്നാണ് എംഎല്‍എ നികുതിവകുപ്പില്‍ അറിയിച്ചിരിക്കുന്നത്.
pv anwar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here