ലഷ്‌കർ ഇ ത്വയ്ബയിൽ ചേർന്ന കശ്മീർ ഫുട്‌ബോൾ താരം കീഴടങ്ങി

ലഷ്‌കർ ഇ ത്വയ്ബയിൽ ചേർന്ന കശ്മീർ ഫുട്‌ബോൾ താരം സുരക്ഷാ ഉദ്യോഗസ്ഥർക്ക് മുന്നിൽ കീഴടങ്ങി. ജില്ലാ താരമായ മജീദ് ഇർഷാദ് ഖാനാണ് വെള്ളിയാഴ്ച കീഴടങ്ങിയത്. ഒക്ടോബറിലാണ് 20കാരനായ ഇർഷാദ് ഖാൻ വീട് വിട്ടിറങ്ങി ലഷ്‌കർ ഇ ത്വയ്ബയിൽ ചേർന്നത്. കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ പ്രമുഖ ഗോൾകീപ്പറായിരുന്നു ഇർഷാദ് ഖാൻ.
ഓഗസ്റ്റിൽ ഇർഷാദ് ഖാന്റെ സുഹൃത്ത് നിസാർ ഷെർഗുജ്രി സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് മജീദ് ഇർഷാദ് ഖാൻ ലഷ്‌കറെയിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത്.
Kashmir Footballer Joined Lashkar surrendered
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here